കവരത്തി: ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി എട്ട് ലക്ഷം രൂപ കേരളസര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലക്ഷദ്വീപിലെ അധ്യാപകര്‍. ഓരോ ദ്വീപിലെയും അധ്യാപകനെ കോര്‍ഡിനേറ്ററായി നിയമിച്ച് അങ്ങനെ ഓരോ ദ്വീപിലെയും അധ്യാപകരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ എല്ലാവരുടെയും ഉള്ളുലച്ചു. 600 അധ്യാപകരില്‍ നിന്ന് പിരിച്ച തുക ആറാം തീയതിയാണ് നല്‍കിയത്. എല്ലാവരും സ്വമേധയാ അവരാല്‍ കഴിയുന്ന രീതിയില്‍ സംഭാവന ചെയ്യുകയായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. മനസ്സു നൊന്ത കുട്ടികളും വയനാട്ടിലേക്കായി ശേഖരണം തുടങ്ങിയിട്ടുണ്ട്.
പക്ഷെ, ഓരോ ദ്വീപിലെ കുട്ടികളും എത്രയാണ് നല്‍കിയതെന്ന് അറിയില്ല. കോ -ഓര്‍ഡിനേറ്റര്‍മാരുള്ളതിനാല്‍ തങ്ങള്‍ ആണ് ദ്വീപിലെ മൊത്തം അധ്യാപകര്‍ നല്‍കിയ തുകയെത്രയെന്ന് കൃത്യമായി അറിഞ്ഞതെന്ന് നേതൃത്വം വഹിച്ച അധ്യാപകരിലൊരാള്‍ അറിയിച്ചു.