പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. സംഘര്‍ഷം അതിരൂക്ഷമായിട്ടും മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നിശിത വിമര്‍ശനമാണ് ആര്‍ജെഡി നടത്തിയത്.
Also Read:മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; 7 ജില്ലകളില്‍ കര്‍ഫ്യു; ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനങ്ങളിലാണു ശ്രദ്ധിക്കുന്നതെന്നും മണിപ്പുരിനെ തീര്‍ത്തും അവഗണിക്കുകയാണെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി കുറ്റപ്പെടുത്തി. മണിപ്പുരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോലും സുരക്ഷിതരല്ല. മണിപ്പുര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താത്തത് എന്തു കൊണ്ടാണെന്നു തിവാരി ചോദിച്ചു. മണിപ്പുര്‍ ജനതയ്ക്കു നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.