CMDRF

‘മുസ്ലിംങ്ങള്‍ക്ക് സംവരണം ലഭിക്കണം’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ലാലു പ്രസാദ് യാദവ്

‘മുസ്ലിംങ്ങള്‍ക്ക് സംവരണം ലഭിക്കണം’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ലാലു പ്രസാദ് യാദവ്
‘മുസ്ലിംങ്ങള്‍ക്ക് സംവരണം ലഭിക്കണം’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ലാലു പ്രസാദ് യാദവ്

ഡല്‍ഹി: ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ‘മുസ്ലിംങ്ങള്‍ക്ക് സംവരണം ലഭിക്കണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. മുസ്ലിംങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായാണ് ലാലുപ്രസാദ് യാദവ് മുസ്ലീം സംവരണത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

വോട്ടുകള്‍ തന്റെ പാര്‍ട്ടിക്ക് അനുകൂലമാണ്. ബിജെപി ഭയപ്പെടുകയാണെന്നും അവര്‍ ഭയപ്പെട്ട് ‘ജംഗിള്‍ രാജ്’ ഉണ്ടാകുമെന്നുമാണ് അവര്‍ പറയുന്നത്. അവര്‍ ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

Top