ലബനനിൽ കരയാക്രമണം രൂക്ഷം

​ഇ​സ്രയേ​ൽ നി​ര​വ​ധി ത​വ​ണ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ര​യു​ദ്ധം ശ​ക്ത​മാ​ക്കി​യ​ത്

ലബനനിൽ കരയാക്രമണം രൂക്ഷം
ലബനനിൽ കരയാക്രമണം രൂക്ഷം

ബെയ്‌റൂത്ത്: ല​ബ​നനി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേഖലയിൽ ഇ​സ്ര​യേ​ൽ കടന്നതാ​യി റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ൽ അ​തി​ർ​ത്തി​യി​ൽ​ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ല​ബ​ന​ൻ ഗ്രാ​മ​മാ​യ ശാ​മാ​യി​ലെ കു​ന്നിലാണ് ശനിയാഴ്ച്ച പു​ല​ർ​ച്ചെ സൈന്യം എത്തിയത്. ഹി​സ്ബു​ള്ളയു​ടെ തി​രി​ച്ച​ടി രൂ​ക്ഷ​മാ​യ​തോ​ടെ സൈ​ന്യം ഈ ​കു​ന്നി​ൽ​നി​ന്ന് പി​ന്നീ​ട് പി​ന്മാ​റി​യ​താ​യും ല​ബ​നന്റെ ഔ​ദ്യോ​ഗി​ക നാ​ഷണ​ൽ വാ​ർത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​റ് ആ​ഴ്ച മു​മ്പ് അ​ധി​നി​വേ​ശം തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​സ്രയേ​ൽ ക​ര​സേ​ന ല​ബ​ന​ന്റെ ഇ​ത്ര​യും ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ശാ​മാ ഗ്രാ​മ​ത്തി​ലെ ഷി​മോ​ൺ ദേ​വാ​ല​യ​വും നി​ര​വ​ധി വീ​ടു​ക​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് സൈ​ന്യം പി​ന്മാ​റി​യ​തെ​ന്നും ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Also Read: അമേരിക്കയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ‘എട്ടിന്റെ പണി’

അ​തേ​സ​മ​യം, തെ​ക്ക​ൻ ല​ബ​നാ​നി​ൽ പ​രി​മി​ത​മാ​യ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ഇ​സ്രയേ​ൽ സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​മാ​യ ബെയ്‌റൂ​ത്തി​ന്റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും തെ​ക്ക​ൻ ല​ബ​നാ​നി​ലും ​ഇ​സ്രയേ​ൽ നി​ര​വ​ധി ത​വ​ണ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ര​യു​ദ്ധം ശ​ക്ത​മാ​ക്കി​യ​ത്.

ദാ​ഹി​യ, ഹ​രെ​ത് റീ​ക്, ശി​യാ​ഹ്,​ തൈ​റെ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ദി​വ​സ​വും കെ​ട്ടി​ട​ങ്ങ​ളി​ൽ ബോം​ബി​ട്ടു. നാ​ബാ​തി​യ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ, ല​ബ​നാ​നി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 59 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​താ​യും 182 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Top