പത്തനാപുരം: മാക്കുളത്ത് മാലിന്യം കുമിഞ്ഞുകൂടിയത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. മാലിന്യ സംസ്‌ക്കരണ പ്ലാന്റും കാമറയും യാഥാര്‍ഥ്യമായില്ല, പിറവന്തൂര്‍ കിഴക്കേ ഭാഗം മാക്കുളത്ത് മാലിന്യനിക്ഷേപം പതിവാകുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നു രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. അമിത ദുര്‍ഗന്ധവും തെരുവുനായയും കാട്ടുപന്നി ശല്യവും രൂക്ഷവുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.ഓണം കഴിഞ്ഞതോടെ പിറവന്തൂര്‍ -പത്തനാപുരം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയായ മാക്കുളത്ത് മാലിന്യം കുമിഞ്ഞുകൂടിയത് . മാക്കുളം-കമുകും ചേരി-പിറവന്തൂര്‍ റോഡില്‍ പല സ്ഥലങ്ങളിലായാണ് മാലിന്യം തള്ളുന്നത്.
മാക്കുളം പാവുമ്പ പിറവന്തൂര്‍ പാതയില്‍ കിലോമീറ്ററോളം ദൂരത്തിലാണ് റോഡുവശത്ത് അറവ് മാലിന്യങ്ങളും കോഴി വേസ്റ്റും ഹോട്ടല്‍ മാലിന്യങ്ങളും ഉള്‍പ്പെടെ ചാക്കുകളിലും കവറുകളിലും കെട്ടിയാണ് തള്ളിയിരിക്കുന്നത്. പച്ചക്കറി, മത്സ്യം, അനധികൃത മാംസശാല, ഇറച്ചി കോഴി കട മാലിന്യം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പെടും. കാട്ടുപന്നിയുടെയും തെരുവുനായകളുടെയും ശല്യം കാരണം കാല്‍നടയാത്രയും ഇവിടെ ബുദ്ധിമുട്ടാണ്. പന്നിയുടെയും നായകളുടെയും അക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരുണ്ട്.കാമറ നിരീക്ഷണത്തിലാണെന്ന് ബോര്‍ഡ് വച്ചതല്ലാതെ കാമറയോ മാലിന്യ പ്ലാന്റോ സ്ഥാപിക്കുകയോ, മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കം സമര പരിപാടി സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.