വാടകനൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചെന്ന് വീട്ടുടമ; അടിസ്ഥാനരഹിതമായ ആരോപണമെന്ന് യുവൻ

വാടകനൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചെന്ന് വീട്ടുടമ; അടിസ്ഥാനരഹിതമായ ആരോപണമെന്ന് യുവൻ
വാടകനൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചെന്ന് വീട്ടുടമ; അടിസ്ഥാനരഹിതമായ ആരോപണമെന്ന് യുവൻ

ചെന്നൈ: സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ വാടകനൽകാതെ കബളിപ്പിച്ചുവെന്ന് പോലീസിൽ പരാതിപ്പെട്ട വീട്ടുടമക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുത്ത് യുവൻ ശങ്കർ രാജ. അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ 20 ലക്ഷം രൂപയോളം യുവൻ ശങ്കർ രാജ നൽകാനുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് വീട്ടുടമ.

ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട് രണ്ടുവർഷംമുമ്പാണ് യുവൻ ശങ്കർ രാജ വാടകയ്ക്കെടുത്തത്. 1.25 ലക്ഷം രൂപയായിരുന്നു മാസവാടക. ഒരുവർഷം കഴിഞ്ഞപ്പോൾ വാടക പുതുക്കി 1.50 ലക്ഷം രൂപയാക്കി. 2023 സെപ്റ്റംബർവരെ 18 ലക്ഷം രൂപ കുടിശ്ശികവരുത്തിയെന്നും നോട്ടീസ് അയച്ചതിനെത്തുടർന്ന് 12 ലക്ഷംരൂപ ചെക്കായി ഉടമക്ക് നൽകിയെന്നും ഇവർക്ക് വേണ്ടി നുങ്കമ്പാക്കം പൊലീസിൽ പരാതി നൽകിയ സഹോദരൻ പറഞ്ഞു.

പിന്നീട് ഇതുവരെയുള്ള വാടകയടക്കം 20 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഒരറിയിപ്പുമില്ലാതെ യുവൻ ശങ്കർ രാജ ഇവിടെനിന്ന് തന്റെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നാണ് ആരോപണം.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് യുവന്റെ ആരോപണം.

Top