പുള്ളിപ്പുലി ഭീതിയിൽ ഒരു നാട്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജുന്നാറിലെ പുള്ളിപ്പുലികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്

പുള്ളിപ്പുലി ഭീതിയിൽ ഒരു നാട്
പുള്ളിപ്പുലി ഭീതിയിൽ ഒരു നാട്

മുംബൈ: ഒന്നും രണ്ടുമല്ല 500 പുള്ളിപ്പുലികളെ പേടിച്ചു ജീവിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു വിഭാഗം ജനങ്ങൾ. കഴിഞ്ഞയാഴ്ചയാണ് പുണെ ജില്ലയിലെ ജുന്നാർ താലൂക്കിനെ പുലി ദുരന്ത മേഖലയായി പ്രഖ്യാപിച്ചത്. നാല് താലൂക്കുകളിലും 230 വില്ലേജുകളിലുമായി വിഹരിക്കുന്ന പുള്ളിപ്പുലികളെക്കുറിച്ചുള്ള ഭീതിയിലാണ് ജനം കഴിയുന്നത്.

പ്രദേശത്ത് അപകട സാധ്യത മുന്നറിപ്പ് നൽകിയിരിക്കുകയാണ് ജില്ലാ കലക്ടർ. സൂര്യാസ്തമയത്തിനുശേഷം വീടിനുള്ളിൽ തന്നെ തുടരാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിരവധി പേർക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പലർക്കും മാരകമായി പരിക്കേറ്റു.

Also Read: എം.വി.എ സഖ്യത്തിന് മുന്നറിയിപ്പുമായി സമാജ് വാദി പാർട്ടി നേതാവ്

ഈ വർഷം ജനുവരി മുതൽ പുള്ളിപ്പുലി ആക്രമണത്തിൽ 2,616 വളർത്തുമൃഗങ്ങൾ ചത്തതായാണ് റിപ്പോർട്ട്. സർക്കാർ സർവേപ്രകാരം ജുന്നാർ, അംബേഗാവ്, ഖേഡ് അലണ്ടി, ഷിരൂർ എന്നീ നാല് താലൂക്കുകളിലായി 500 പുള്ളിപ്പുലികളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജുന്നാറിലെ പുള്ളിപ്പുലികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.

അനുകൂലമായ അന്തരീക്ഷവും, മറ്റ് വന്യമൃഗങ്ങളിൽ നിന്നുള്ള ഭീഷണിയില്ലാത്തതുമാണ് ഇവയുടെ എണ്ണം കൂടാൻ കാരണം. കുറച്ച് വർഷങ്ങളായി വനം വകുപ്പ് കെണികൾ സ്ഥാപിക്കുന്നുണ്ട്. പിടികൂടിയ പുള്ളിപ്പുലികളെ ദൂരെയുള്ള പ്രദേശങ്ങളിൽ തുറന്നുവിടുകയാണ് ചെയ്യുന്നത്. കൂടുതൽ പ്രശ്‌നമുള്ളവയെ ജുന്നാറിലെ മണിക്‌ദോ റെസ്‌ക്യൂ സെന്‍ററിൽ അടക്കുന്നു.

Top