വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 56 ആയി ഉയർന്നു. 70 പേർക്ക് പരിക്ക്. 50 വീടെങ്കിലും തകർന്നതായി പ്രദേശവാസികൾ പറയുന്നു. ചാലിയാറിലൂടെ ഒഴുകിയെത്തിയത് 11 മൃതദേഹങ്ങളാണ്. മേപ്പാടി ആശുപത്രിയിൽ 36 മൃതദേഹങ്ങളാണുള്ളത്. മസ്ജിദ് തകർന്ന് ഉസ്താദിനെ ഉൾപ്പെടെ നിരവധി പേരെ കാണാനില്ല.
പാലം തകർന്നതിനാൽ മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയത് സാഹസികമായി. കുന്നിന്റെ മുകളിൽ 150 പേരും റിസോർട്ടിന്റെ മുകളിൽ 100 പേരുമാണ് രക്ഷാ തേടിയത്. മുണ്ടക്കൈയിലും ചൂരൽ മലയിലുമാണ് ഉരുൾപൊട്ടിയത്. വെള്ളത്തിൽ നിന്ന് രക്ഷിച്ച മൂന്ന് പേരുടെ നില ഗുരുതരം.