വയനാട്ടിലെ ഉരുൾപൊട്ടൽ ചർച്ച ചെയ്യണം; ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം

വയനാട്ടിലെ ഉരുൾപൊട്ടൽ ചർച്ച ചെയ്യണം; ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം
വയനാട്ടിലെ ഉരുൾപൊട്ടൽ ചർച്ച ചെയ്യണം; ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: രാജ്യസഭക്കു പിന്നാലെ വയനാട്ടിലെ ഉരുൾപൊട്ടൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും പ്രതിപക്ഷ ബഹളം. എന്നാൽ ശൂന്യവേളയിൽ പരിഗണിക്കാം എന്നാണ് സ്പീക്കർ അറിയിച്ചത്.

എന്നാൽ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ. രക്ഷാപ്രവർത്തനം എത്രയും വേഗത്തിൽ നടത്തണമെന്ന് കെ.സി വേണുഗോപാലും ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ അ​ഗാധമായ ദുഃഖം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതി​ഗതികൾ ചോദിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും കേന്ദ്രം സഹായം പ്രഖ്യാപിച്ചു. രാജ്യത്തിൻറെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു.

അതേസമയം ഉരുൾപൊട്ടലിൽ മരണസംഖ്യയും നാശ നഷ്ട്ടങ്ങളും ഉയരുകയാണ്. ഇതുവരം 63 പേരാണ് മരിച്ചത്. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദുരന്തമുണ്ടായത്. നിലവിൽ മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമാണ് എങ്കിലും തുടർന്നുകൊണ്ടിരിക്കുകയാണ്.

Top