തൃശ്ശൂർ: ഉരുൾപൊട്ടൽ ഭീഷണിയുള്ള തൃശ്ശൂർ മാരാത്തുകുന്ന് അകമലയിൽ 81 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ.
ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ കുടുംബങ്ങളെ തിരിച്ച് വീടുകളിലെത്തിക്കില്ല. പ്രദേശത്തെക്കുറിച്ച് വിശദ പഠനത്തിന് നിർദേശം നൽകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.