CMDRF

കൊങ്കണിലെ മണ്ണിടിച്ചില്‍; ട്രെയിനുകൾ വൈകും

കൊങ്കണിലെ മണ്ണിടിച്ചില്‍; ട്രെയിനുകൾ വൈകും
കൊങ്കണിലെ മണ്ണിടിച്ചില്‍; ട്രെയിനുകൾ വൈകും


മുംബൈ: കൊങ്കണ്‍ പാതയിലെ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിനുകൾ പലതും വഴി തിരിച്ച് വിടുകയും, റദ്ധാക്കുകയും ചെയ്തു. . രത്‌നഗിരിയിലെ ദിവാന്‍ഖാവതി-വിന്‍ഹെരെ സെക്ഷനില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജൂലായ് 16-ന് റദ്ദാക്കിയ ട്രെയിനുകൾ:

11003 ദാദര്‍-സാവന്ത്വാടി റോഡ് എക്‌സ്പ്രസ്

22230 മഡ്ഗാവ് ജങ്ഷന്‍-മുബൈ സി.എസ്.എം.ടി. വന്ദേഭാരത്

20112 മഡ്ഗാവ്-മുംബൈ സി.എസ്.എം.ടി. കൊങ്കണ്‍ കന്യ എക്‌സ്പ്രസ്

11004 സാവന്ത്വാടി റോഡ്- ദാദര്‍ എക്‌സ്പ്രസ്

12051 മുംബൈ സി.എസ്.എം.ടി-മഡ്ഗാവ് ജനശതാബ്ദി

12134 മംഗളൂരു-മുംബൈ സി.എസ്.എം.ടി

16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി ജൂലായ് 17-ന് റദ്ദാക്കി

12202 കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് ജൂലായ് 18-ന് റദ്ദാക്കി

വഴിതിരിച്ചുവിട്ട ട്രെയിനുകൾ:

20924 ഗാന്ധിധാം- തിരുനെല്‍വേലി എക്‌സ്പ്രസ് പന്‍വേല്‍-പുണെ-ഗുണ്ട്കല്‍-റെനിഗുണ്ട-ജോലാര്‍പേട്ട-ഈറോഡ്-പാലക്കാട്- ഷൊര്‍ണൂര്‍ വഴി തിരിച്ചുവിട്ടു.

വൈകി പുറപ്പെടുന്ന ട്രെയിനുകൾ:

16-ന് ഉച്ചയ്ക്ക് 2.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 12431 തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെടും.

16-ന് രാത്രി 11.25-ന് എറണാകുളത്ത് നിന്ന് യാത്രതിരിക്കേണ്ട 12283 എറണാകുളം ജങ്ഷന്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ 01.25-ന് യാത്രതിരിക്കും.

Top