ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഒരാള്‍ രുദ്രപ്രയാഗ് സ്വദേശിയാണെന്നാണ് വിവരം.
സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസയ്ക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.