CMDRF

അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കുലര്‍

2013-ല്‍ പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് എല്‍.ടി.ടി.സി.യും ഡി.എല്‍.എഡും ബി.എഡിന് തുല്യമാക്കി ഉത്തരവിട്ടത്

അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കുലര്‍
അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കുലര്‍

മലപ്പുറം: അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരുവിഭാഗം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. പരീക്ഷാകമ്മിഷണര്‍ നടത്തുന്ന എല്‍.ടി.ടി.സി., ഡി.എല്‍.എഡ്. അറബിക്, ഉറുദു, ഹിന്ദി കോഴ്സുകള്‍ ജയിച്ച് ഭാഷാധ്യപകരായി തുടരുന്നവര്‍ക്ക് പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.

കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബി.എഡിന് പകരമല്ല ഈ ഭാഷാധ്യപക കോഴ്‌സുകളെന്നും സ്ഥാനക്കയറ്റത്തിന് ഈ കോഴ്സുകള്‍ അര്‍ഹമല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം അറബിക്, ഉറുദു, ഹിന്ദി അധ്യാപകരില്‍ ബി.എഡില്ലാത്ത നൂറുകണക്കിനു പേര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലാതായി.

Also Read: ​അറിയാം സർവകലാശാല വാർത്തകൾ

2013-ല്‍ പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് എല്‍.ടി.ടി.സി.യും ഡി.എല്‍.എഡും ബി.എഡിന് തുല്യമാക്കി ഉത്തരവിട്ടത്. ഇതനുസരിച്ച് ഒട്ടേറെപ്പേര്‍ ബി.എഡ് എടുക്കാതെ ഈ കോഴ്സിന്റെ ബലത്തില്‍ സര്‍വീസില്‍ തുടര്‍ന്നു. അതിനിടെ ഈ വിഷയം പഠിപ്പിക്കുന്ന 13 പേര്‍ക്ക് പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഉത്തരവിലുണ്ടായിരുന്ന ഒപ്പ് വിദ്യാഭ്യാസ സെക്രട്ടറിയുടേതായിരുന്നില്ല.

Also Read: പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; അധ്യാപക തസ്തികകളെയും ബാധിച്ചു

ഇതുകാരണം ഇവര്‍ക്ക് സ്ഥാനക്കയറ്റം നഷ്ടമായി. അതിനിടെ 2016-ലെ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത കോഴ്സുകള്‍ ബി.എഡിന് തുല്യമാണെന്ന മുന്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. അതോടെ നിരാശരായ അധ്യാപകര്‍ പ്രതിഷേധത്തിലായിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ ഒന്നുകൂടി വ്യക്തതവരുത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇതോടെ സീനിയോറിറ്റിയും വകുപ്പുതല പരീക്ഷായോഗ്യതയുമെല്ലാമുണ്ടെങ്കിലും ഇത്തരക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Top