രാത്രി വൈകിയും കൊല്‍ക്കത്തയില്‍ പ്രതിഷേധം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

രാത്രി വൈകിയും കൊല്‍ക്കത്തയില്‍ പ്രതിഷേധം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
രാത്രി വൈകിയും കൊല്‍ക്കത്തയില്‍ പ്രതിഷേധം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയില്‍ രാത്രിയും വന്‍ പ്രതിഷേധം. നൂറുകണക്കിന് യുവാക്കള്‍ റോഡ് തടഞ്ഞു പ്രതിഷേധിച്ചു. നിലവില്‍ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. എങ്കിലും നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കള്‍ സംഘടിച്ചെത്തി സമരം നടത്തി.

കറുത്ത കൊടിയേന്തി മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങള്‍ വരെ സമര രംഗത്തെത്തി. കൂടുതല്‍ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികള്‍ക്ക് തൂക്കുകയര്‍ തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടന്നത്. പൊലീസ് ആവശ്യാര്‍ത്ഥം രാത്രി 11.30 യോടെ സമരക്കാര്‍ പിരിഞ്ഞു. അതിനിടെ ആശുപത്രികളില്‍ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോള്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐഎംഎ കത്ത് നല്‍കി. ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു.

Top