CMDRF

രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? ഉറക്കം കൃത്യമായിരിക്കണം..!

സൂര്യൻ ഉദിക്കുന്നതോടെ ശരീരകോശങ്ങൾ തൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. സൂര്യാസ്തമയത്തോടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്യുന്നു.

രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? ഉറക്കം കൃത്യമായിരിക്കണം..!
രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? ഉറക്കം കൃത്യമായിരിക്കണം..!

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍.. പലരുടെയും ധാരണ രാത്രി വൈകി ഉറങ്ങിയാലും കുഴപ്പമില്ല എപ്പോഴെങ്കിലുമൊക്കെയായി എട്ടുമണിക്കൂർ തികച്ചാൽ മതിയെന്നാണ്. എന്നാല്‍ ഉറക്ക കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്കത്തിന് ഹൃദയാരോഗ്യവുമായി പ്രത്യക്ഷമായ ബന്ധമുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എങ്ങനെയെങ്കിലും 8 മണിക്കൂർ തികച്ചാൽ പോരാ ഉറക്കം കൃത്യമായിരിക്കണം.

സൂര്യോദയവും അസ്തമയവും അനുസരിച്ച് ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും മന്ദീഭവിക്കുകയും ചെയ്യുന്നു. അതായത് സൂര്യൻ ഉദിക്കുന്നതോടെ ശരീരകോശങ്ങൾ തൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. സൂര്യാസ്തമയത്തോടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിനു ശേഷം വിശ്രമത്തിന് ഉള്ള സമയം ആയതിനാലാണ് ഇത്. ഉറക്കം എന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്ന ഒരു പ്രക്രിയ ആണ്. വിശപ്പ് ഉള്ളപ്പോൾ ആണ് ഭക്ഷണത്തിന് രുചി ഉണ്ടാവുക. വിശപ്പില്ലാത്തപ്പോൾ എത്ര നല്ല ഭക്ഷണം ലഭിച്ചാലും നമുക്ക് അത് ആസ്വദിക്കാൻ കഴിയണമെന്നില്ല. അതുപോലെതന്നെ ശരീരം ആഗ്രഹിക്കുന്ന സമയത്ത് വിശ്രമം നൽകുന്നതാണ് ഉത്തമം.

കൃത്യസമയത്ത് ഉറങ്ങുന്നതും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശരിയായ ബെഡ് തെരഞ്ഞെടുക്കുന്നതടക്കം ശ്രദ്ധിക്കണം. ഇന്‍സോമ്‌നിയ, സ്ലീപ് അപ്നിയ, റെസ്റ്റലെസ് ലെഗ് സിന്‍ഡ്രോം എന്നിവ പോലുള്ള ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്ക കുറവ് രക്തസമ്മര്‍ദം ദീര്‍ഘനേരം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. എലവേറ്റഡ് സ്‌ട്രെസ് ഹോര്‍മോണുകള്‍- മോശം ഉറക്കം കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ ഹോര്‍മോണുകളുടെ ഉയര്‍ന്ന അളവിന് കാരണമാകും, ഇത് കാലക്രമേണ വീക്കത്തിനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.

രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിലെ രൂക്ഷത കൂടാൻ കാരണമാകുന്നു. ശരീരം രൂക്ഷമാകുന്നത് ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്നു. ദഹനം ശരിയായി നടക്കുന്നില്ല, ആഗിരണം വേണ്ട വിധം നടക്കുന്നില്ല എന്നീ അവസ്ഥകളിലേക്ക് ഇത് നയിക്കും. എന്ത് കഴിച്ചാലും ശരീരത്തിൽ കാണുന്നില്ല, തീരെ മെലിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നവർ അവരുടെ ഉറക്കത്തിൻ്റെ ശീലങ്ങൾ ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. വൈകി ഉറങ്ങുന്നത് ന്യൂറോഡീജനറേറ്റീവ് ആയ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയേയും വർദ്ധിപ്പിക്കുന്നു. ഈയിടെയായി ചെറുപ്പത്തിൽ തന്നെ മസ്തിഷ്ക ക്ഷയജന്യ രോഗങ്ങൾ കണ്ടു വരുന്നു. വൈകി ഉറങ്ങുന്ന ശീലം ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

രാത്രി വൈകി ഉറങ്ങുന്ന ചിലരിൽ വൈകി ഭക്ഷണം കഴിക്കുന്ന ശീലവും കണ്ടുവരുന്നുണ്ട്. ഇത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകും. കൂടെ തന്നെ ഇവർ രാവിലെ വളരെ വൈകി ആയിരിക്കും ഉണരുന്നത്. വൈകി ഉണരുന്നവർ പകൽ ഉറങ്ങുന്നതിന് തുല്യമായ കാര്യമാണ് ചെയ്യുന്നത്.നമുക്കറിയാം പകൽ ഉറങ്ങുന്നത് ശരീരം തടിക്കാൻ അഥവാ ഭാരം കൂടാൻ കാരണമാണ്. ഉച്ചക്ക് ഭക്ഷണശേഷം ഉറങ്ങുന്നത് മാത്രമല്ല പകലുറക്കം. രാവിലെ സൂര്യനുദിച്ച ശേഷം ഉറങ്ങുന്നതും ഇതേ വിഭാഗത്തിൽ പെടുന്നതാണ്.

Top