CMDRF

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബെൻഹർ ഫിലിംസിന്റെ ബാനറിൽ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’ ടൈറ്റിൽ പോസ്റ്റർ തിരുവോണ ദിനത്തിൽ പുറത്തിറക്കി. ചിത്രത്തിന്റെ രചനയും നിർമാണവും ബിജു ആന്റണിയാണ് നിർവഹിക്കുന്നത്. “പാപ്പച്ചൻ ഒളിവിലാണ്”എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നഗര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന “പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര” യുടെ കഥാഗതി നർമ്മത്തിൽ ചാലിച്ചാണ് തിരക്കഥാകൃത്ത് ബിജു ആന്റണി ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം റോജോ തോമസ് ആണ്. സംഗീതം ശങ്കർ ശർമയും ചിത്ര സംയോജനം സൂരജ് ഇ. എസ്സുമാണ് .നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ റഹ്മാൻ കലാഭവൻ, മുത്തുമണി, ജെയിംസ് ഏലിയ, ഗീതി സംഗീത, ലീലാ സാംസൺ, പ്രമോദ് വെളിയനാട്, സജിൻ, രാജേഷ് ശർമ്മ, ഷിനു ശ്യാമളൻ, മനോജ് കെ യു, പ്രയാഗ മാർട്ടിൻ, പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും.

Top