CMDRF

ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടി മിതമായ മഴയ്ക്ക് സാധ്യത

ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടി മിതമായ മഴയ്ക്ക് സാധ്യത
ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടി മിതമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടി മിതമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. 15.6- 64.5 മില്ലിമീറ്റര്‍ മഴ പെയ്യാനാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍

  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.
  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്
  • മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കും
  • വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്.
  • ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കും നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

.നിര്‍ദ്ദേശങ്ങള്‍

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.
Top