ജയ്പൂര്‍: രാജസ്ഥാനില്‍ ക്രമസമാധാന നില തകര്‍ന്നതായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബജന്‍ ലാല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായതെന്നും സച്ചിന്‍ പൈലറ്റ് ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും സച്ചിന്‍ പറയുന്നു. ഭരണനേതൃത്വത്തിന് സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കാനാകുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും സംസ്ഥാനം പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: നിയമനമില്ലാതെ ദക്ഷിണ റെയിൽവേ; ഒഴിഞ്ഞ തസ്തികകൾ 13977
ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു
തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സച്ചിന്‍ കുറ്റപ്പെടുത്തി. യുവാക്കളെയും കര്‍ഷകരെയും എല്ലാം സര്‍ക്കാര്‍ അവഗണിക്കുകയാണ്. ചില മന്ത്രിമാര്‍ രാജിവച്ചതായി അറിഞ്ഞു, എന്നാല്‍ അതില്‍ വ്യക്തതയില്ലെന്നും അവര്‍ നിലവില്‍ മന്ത്രിമാര്‍ ആണോ എന്നും പോലും അറിയില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Also Read: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍; പുനഃപരിശോധന വേഗത്തിലാക്കും
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് എല്ലായിടത്തും വിജയിക്കുമെന്നും സച്ചിന്‍ അവകാശപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുറച്ച് കാലം കൊണ്ട് തന്നെ ബിജെപിയുടെ ഭരണം മടുത്തുവെന്നും സച്ചിന്‍ പറഞ്ഞു.