CMDRF

‘ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍’; വെബ് സിരീസ് ഒരുങ്ങുന്നു

ദീപാവലിക്ക് ശേഷം സിരീസിന്റെ ഫസ്റ്റ് ലുക്കും കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ആരെന്നതും പുറത്തുവിടും.

‘ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍’; വെബ് സിരീസ് ഒരുങ്ങുന്നു
‘ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍’; വെബ് സിരീസ് ഒരുങ്ങുന്നു

ടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ്‌യാണ്. രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനും നടന്‍ സല്‍മാന്‍ ഖാനെതിരെ പുതിയ ഭീഷണികള്‍ പുറപ്പെടുവിച്ചതിനും ആണ് ലോറന്‍സ് ബിഷ്ണോയി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുങ്ങാന്‍ പോകുകയാണ്.

ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരില്‍ അറിയപ്പെടുന്ന സീരീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജാനി ഫയര്‍ ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസ് ആണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനില്‍ നിന്ന് അന്തര്‍ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയ ഗ്യാങ്സ്റ്റര്‍ എന്ന നിലയിലേക്കുള്ള ലോറന്‍സ് ബിഷ്‌ണോയ്‌യുടെ മാറ്റത്തെ ആഴത്തില്‍ പരിശോധിക്കുന്ന സിരീസ് ആയിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

Also Read: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തിയറ്ററുകളിലേക്ക്; നവംബർ 22ന് ഓൾ ഇന്ത്യ തലത്തിൽ റിലീസ്

ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന ടൈറ്റിലിന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്റെ അനുമതി ലഭിച്ചു. ലോറന്‍സ് ബിഷ്‌ണോയ് ആയി ക്യാമറയ്ക്ക് മുന്നിലെത്തുക ആരായിരിക്കുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. ദീപാവലിക്ക് ശേഷം സിരീസിന്റെ ഫസ്റ്റ് ലുക്കും കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ആരെന്നതും പുറത്തുവിടും.

ലോറന്‍സ് ബിഷ്ണോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള വെബ് സീരീസ് ഒരു ഭയാനകമായ ഗുണ്ടാസംഘത്തിലേക്കുള്ള അവന്റെ പരിവര്‍ത്തനത്തെ പര്യവേക്ഷണം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോറന്‍സ് ബിഷ്ണോയ് 2014 മുതല്‍ ജയിലില്‍ കഴിയുകയാണെങ്കിലും രാജ്യത്തും വിദേശത്തും ക്രിമിനല്‍ ശൃംഖലയുടെ പേരില്‍ കുപ്രസിദ്ധനാണ്.

Top