സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അഭിനവ് അറോറയെയും, കുടുംബത്തെയും ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം

ചൊവ്വാഴ്ചയാണ് അഭിനവിനും കുടുംബത്തിനും ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്ന് വധഭീഷണി സന്ദേശം ലഭിച്ചത്

സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അഭിനവ് അറോറയെയും, കുടുംബത്തെയും ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം
സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അഭിനവ് അറോറയെയും, കുടുംബത്തെയും ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം

മഥുര: സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അഭിനവ് അറോറയെയും, കുടുംബത്തെയും ലോറൻസ് ബിഷ്ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. അഭിനവിന്റെ അമ്മ ജ്യോതി അറോറ വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 10 വയസുകാരനായ അഭിനവ് ദൈവത്തെ ആരാധിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ആത്മീയമായ ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ചെയ്യുന്ന ഇൻഫ്ളുവൻസറാണ് അഭിനവ് അറോറ. ഡൽഹിയാണ് സ്വദേശം. മൂന്നാം വയസിലാണ് തന്റെ ആത്മീയയാത്ര ആരംഭിച്ചതെന്നാണ് അഭിനവ് അവകാശപ്പെടുന്നത്. വീടിനുപുറത്ത് അരാജകത്വം നിലനിൽക്കുകയാണെന്നും വധഭീഷണിയുണ്ടെന്നും എത്രനാളിത് സഹിക്കുമെന്ന് അറിയില്ലെന്നും അഭിനവ് പറഞ്ഞു.

Also Read: ഉത്തരവിന്‍റെ പകർപ്പ് കിട്ടിയശേഷം തുടർ നടപടി; പിപി ദിവ്യയുടെ അഭിഭാഷകൻ

ചൊവ്വാഴ്ചയാണ് അഭിനവിനും കുടുംബത്തിനും ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്ന് വധഭീഷണി സന്ദേശം ലഭിച്ചത്. അഭിനവിനെ വകവരുത്തുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. കഴിഞ്ഞദിവസം ഒരു ഫോൺകോൾ വന്നിരുന്നെന്നും എന്നാൽ എടുക്കാൻ സാധിച്ചില്ലെന്നും ജ്യോതി അറോറ പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച രാവിലെ ഇതേ നമ്പറിൽനിന്ന് ഒരു സന്ദേശം ലഭിച്ചു.

അഭിനവിനെ ജീവനോടെ വെച്ചേക്കില്ല എന്നായിരുന്നു മെസേജിലുണ്ടായിരുന്നതെന്നും അവർ പറഞ്ഞു. “നമ്മുടെ സാമൂഹിക വളർച്ച ലക്ഷ്യംവെച്ചുകൊണ്ടുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നുണ്ട്. അഭിനവ് ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ടാണ് ഞങ്ങൾക്ക് ഭീഷണികൾ ലഭിക്കുന്നത്…ദൈവത്തെ ആരാധിക്കുക മാത്രമേ അവൻ ചെയ്തിട്ടുള്ളൂ.” ജ്യോതി പറഞ്ഞു.

Top