വയനാട്: എതിരാളിയെ നോക്കിയല്ല വയനാട്ടില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ. ജനങ്ങളുടെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമെന്നും ആനി രാജ പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമായതോടെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സര ചിത്രം പൂര്‍ത്തിയായി. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാന്‍ ദേശീയ നേതാവ് ആനി രാജയെ ഇറക്കിയ എല്‍ഡിഎഫ് മത്സരത്തെ കടുപ്പമുള്ളതാക്കിയിരുന്നു.
കഴിഞ്ഞ തവണ ഘടകകക്ഷിയായ ബിഡിജെഎസിന് നല്‍കിയിരുന്ന മണ്ഡലം ഏറ്റെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ തന്നെയാണ് പോരിനിറക്കിയിരിക്കന്നത്. ഇതോടെ ശക്തരായ സ്ഥാനാര്‍ഥികളുടെ മത്സരമായി വയനാട് മാറും.
മത്സരിക്കാനില്ല എന്ന നിലപാടെടുത്തിരുന്ന കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമണ് മത്സരരംഗത്തേക്കിറങ്ങുന്നത്. 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ മണ്ഡലം ദേശീയ ശ്രദ്ധയിലെത്തി. സിപിഐയിലെ പി പി സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി.എന്‍ഡിഎയ്ക്കായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചു.