പാലക്കാട്: ഷാഫി പറമ്പിലിനെ വിമർശിച്ച് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ രംഗത്ത്. പാലക്കാട് കെപിഎം ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഷാഫിയെ വിമർശിച്ചത്. എല്ലാം ഷാഫിയുടെ തന്ത്രമാണ് കോൺഗ്രസിൽ നിന്ന് തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിന് ലഭിച്ചതെന്നും സരിൻ ആരോപിച്ചു.
കോൺഗ്രസുകാരുടെ മുറികളിൽ പരിശോധന നടത്താൻ പോയപ്പോൾ തടഞ്ഞത് എന്തിനാണ്. അന്വേഷണത്തിന്റെ ഭാഗമായി എല്ലാം പുറത്തുവരണമെന്നും സരിൻ കൂട്ടിച്ചേർത്തു . രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തിയത്.