കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയുന്ന മുന്നണിയല്ല എൽഡിഎഫ് ; വി ശിവൻകുട്ടി

മന്ത്രി എന്നല്ല ഒരു പഞ്ചായത്ത് മെമ്പർ പോലും കോഴ വാങ്ങി ആകാൻ എൽഡിഎഫിൽ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയുന്ന മുന്നണിയല്ല എൽഡിഎഫ് ; വി ശിവൻകുട്ടി
കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയുന്ന മുന്നണിയല്ല എൽഡിഎഫ് ; വി ശിവൻകുട്ടി

കേരളത്തിലെ എൽഡിഎഫ് കോഴ കൊടുത്ത് വാങ്ങാൻ കഴിയുന്ന മുന്നണിയല്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മന്ത്രി എന്നല്ല ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ എൽ ഡി എഫിന് കോഴ കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴ വാഗ്ദാന ആരോപണം നൂറ് ശതമാനം തള്ളിക്കളയുന്നുവെന്നും വി.ശിവൻകുട്ടി . രാഷ്ട്രപതി ദൗപതി മുർമുവിന് കേരള നിയമസഭയിൽ നിന്ന് ഒരു വോട്ട് ലഭിച്ചതൊക്കെ ഒരുപാട് ചർച്ച ചെയ്തു കഴിഞ്ഞതാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.

Also Read ; മഅ്ദനി തീവ്രവാദ ചിന്ത വളർത്തുന്നു ; പി ജയരാജൻ

കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്. കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

Top