ഡല്‍ഹി: വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇന്ത്യയിലെ വ്യത്യസ്ത വംശീയവിഭാഗങ്ങളേക്കുറിച്ച് പറയുന്നതിനിടെ പ്രോട്ടോ ആസ്ട്രലോയ്ഡ്, മംഗ്ലോയിഡ്, നെഗ്രിറ്റോ തുടങ്ങിയവയെല്ലാം ഉണ്ടെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം. ഇതിനെതിരേയാണ് ഇപ്പോള്‍ ബിജെപി രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനതയില്‍ വ്യത്യസ്ത സവിശേഷതകളുള്ളവരുണ്ട്. ആരോ പറഞ്ഞത് (സാം പിട്രോഡയുടെ പരാമര്‍ശം ഉദ്ദേശിച്ച്) അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ചിലര്‍ വെളുത്തവരും ചിലര്‍ കറുത്തവരുമാണ് എന്നത് സത്യമാണെന്ന് അധീര്‍ പറഞ്ഞു.
ഈ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഇന്ത്യക്കാരെ നെഗ്രിറ്റോ എന്ന് വിളിക്കുന്നത് സാം പിട്രോഡയെ ന്യായീകരിക്കാനാണോയെന്ന് അദ്ദേഹം ചോദിച്ചു. പണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തെയെും പൂനാവാല ഓര്‍മ്മിപ്പിച്ചു.