ഇന്ത്യ-യു.എസ് ബന്ധത്തില്‍ മോദി സര്‍ക്കാറില്‍ നിന്ന് നയവ്യതിചലനം ഉണ്ടായിട്ടില്ല: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റർ ചൈനയുടെ ​കൈവശം

ഇന്ത്യ-യു.എസ് ബന്ധത്തില്‍ മോദി സര്‍ക്കാറില്‍ നിന്ന് നയവ്യതിചലനം ഉണ്ടായിട്ടില്ല: രാഹുല്‍ ഗാന്ധി
ഇന്ത്യ-യു.എസ് ബന്ധത്തില്‍ മോദി സര്‍ക്കാറില്‍ നിന്ന് നയവ്യതിചലനം ഉണ്ടായിട്ടില്ല: രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: ചൈനയുമായുള്ള സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയുടെ കൈവശമാണെന്നും ഇതൊരു വലിയ ദുരന്തമാണെന്നും യു.എസ് സന്ദര്‍ശനത്തിനിടെ നാഷനല്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

യു.എസുമായി പുലര്‍ത്തുന്ന നയതന്ത്രത്തിലും ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന നിലപാടിലും കോണ്‍ഗ്രസിന് കേന്ദ്ര സര്‍ക്കാറിനോട് യോജിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ-യു.എസ് ബന്ധത്തില്‍ മോദി സര്‍ക്കാറില്‍ നിന്ന് നയവ്യതിചലനം ഉണ്ടായിട്ടില്ല. ലഡാക്കില്‍ ഡല്‍ഹിയുടെ വലിപ്പമുള്ള ഭൂമി ചൈനീസ് സേന കൈവശപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് എഴുതാന്‍ മാധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കശ്മീര്‍ പ്രശ്‌നം ഇന്ത്യയെയും പാകിസ്താനെയും ചര്‍ച്ചകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍, ഏതുതരത്തിലുള്ള ആക്രമണത്തിനും താന്‍ എതിരാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇസ്രായേല്‍ തുടരുന്ന വംശഹത്യ തുടരാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ബംഗ്ലദേശിനെക്കുറിച്ചുള്ള ചോദ്യത്തിന്, ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളെക്കുറിച്ച് ഇന്ത്യയില്‍ ആശങ്കകളുണ്ടെന്നും സുസ്ഥിരമായ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ നമുക്ക് അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Top