CMDRF

വന്ദേഭാരതിൽ ചോർച്ച; ഖേദം പ്രകടിപ്പിച്ച് നോർത്തേൺ റെയിൽവേ

വന്ദേഭാരതിൽ ചോർച്ച; ഖേദം പ്രകടിപ്പിച്ച് നോർത്തേൺ റെയിൽവേ
വന്ദേഭാരതിൽ ചോർച്ച; ഖേദം പ്രകടിപ്പിച്ച് നോർത്തേൺ റെയിൽവേ

ഡൽഹി: വന്ദേഭാരത് ട്രെയിൻ ചോരുന്ന വീഡിയോ എക്സിൽ പങ്കുവച്ച് യാത്രക്കാരി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിൻ നമ്പർ 22416ൽ യാത്ര ചെയ്ത ഒരു യുവതിയാണ് ഇക്കാര്യം പങ്കുവച്ചത്. വീഡിയോയിൽ വന്ദേഭാരത് ട്രെയിനിലെ മുകൾ ഭാഗം ചോർന്ന് അവിടെ നിന്ന് വെള്ളം അകത്തെ സീറ്റിലും തറയിലും വീഴുന്നത് കാണാം. പ്രിയങ്ക സിംഗ് എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേർ റെയിൽവേയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പിന്നാലെ സംഭവത്തിൽ മറുപടിയുമായി നോർത്തേൺ റെയിൽവേയും രംഗത്തെത്തി. പെെപ്പിനുണ്ടായ ചോർച്ച കാരണമാണ് കോച്ചിൽ വെള്ളം വീണതെന്നും അത് ശരിയാക്കിയതായും റെയിൽവേ അറിയിച്ചു. അസൗകര്യത്തിന് ഖേദിക്കുന്നതായും റെയിൽവേ കൂട്ടിച്ചേർത്തു. മുൻപ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിനിലും സമാനമായ പ്രശ്നം ഉണ്ടായിട്ടുണ്ട്. ട്രെയിൻ കണ്ണൂരിൽ നിർത്തിയ സമയത്ത് ഒരു കോച്ചിൽ എസി വെന്റിലൂടെ വെള്ളം വീഴുകയായിരുന്നു. തുടർന്ന് അധികൃതർ അന്ന് പ്രശ്നം പരിഹരിച്ചതായാണ് റിപ്പോർട്ട്.

Top