കൊല്‍ക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മര്‍ദം താങ്ങാന്‍ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.