ഇസ്രയേലുമായി ഉടൻ വെടിനിർത്തലെന്ന് ലെബനൻ; പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുള്ള

ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇനി വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറ​യുന്നത്

ഇസ്രയേലുമായി ഉടൻ വെടിനിർത്തലെന്ന് ലെബനൻ; പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുള്ള
ഇസ്രയേലുമായി ഉടൻ വെടിനിർത്തലെന്ന് ലെബനൻ; പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുള്ള

ബെയ്റൂത്ത്: വളരെ അടുത്ത ദിവസങ്ങളിൽത്തന്നെ ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തങ്ങൾ തയാറാക്കിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് ഈ വെടിനിർത്തലിന് പിന്നിലെന്നാണ് ഇപ്പോൾ പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇനി വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറ​യുന്നത്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് കരട് ധാരണാപത്രം ഇസ്രയേലിന്റെ ഭരണ നേതൃത്വത്തിലുമെത്തിയിട്ടുണ്ടെന്നാണ് .

Top