കണ്ണൂർ: തനിക്കും തന്റെ കുടുംബത്തിനുമെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുമായ പി പി ദിവ്യ. ഫേസ്ബുക്കിലായിരുന്നു ദിവ്യയുടെ പ്രതികരണം.
ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും ,അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.