ദിവസവും കഴിക്കാം പയറുവർ​ഗങ്ങൾ

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പയറുവർഗ്ഗങ്ങൾ,

ദിവസവും കഴിക്കാം പയറുവർ​ഗങ്ങൾ
ദിവസവും കഴിക്കാം പയറുവർ​ഗങ്ങൾ

രീരത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. പ്രോട്ടീന്റെ കലവറയായ ഭക്ഷണപദാർത്ഥമാണ് പയറുവർഗങ്ങൾ. പാകം ചെയ്യുന്നതിനു മുമ്പ് പയറുവർഗ്ഗങ്ങൾ കുതിർക്കുകയും മുളപ്പിക്കുകയും ചെയ്‌താൽ അവയുടെ ഗുണം ഇരട്ടിക്കും. ആന്റി ന്യൂട്രിയന്റുകൾ കുറയ്ക്കുന്നതിനും അവയെ വിഘടിപ്പിക്കുവാൻ ഒപ്റ്റിമൽ എൻസൈം പ്രവർത്തനം അനുവദിക്കുന്നതിനും ഇത് പ്രധാനമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പയറു​വർഗങ്ങൾ പതിവായി കഴിക്കുന്നതു വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പയറുവർഗ്ഗങ്ങൾ, അവയിൽ നിന്ന് അമിനോ ആസിഡുകൾ സ്വാംശീകരിക്കുന്നത് അത്ര എളുപ്പമല്ല. അവയിൽ സ്വാഭാവികമായും ആന്റി ന്യൂട്രിയന്റുകൾ എന്ന് വിളിക്കപ്പെടുന്നവ അടങ്ങിയിട്ടുണ്ട്, പോഷക സ്വാംശീകരണത്തിന് തടസ്സമാകുന്ന തന്മാത്രകളാണ് അവ. അതുകൊണ്ടാണ് പലർക്കും ഇവ കഴിക്കുമ്പോൾ വായുകോപം, വയറു വീർക്കൽ, ദഹനക്കേട് മുതലായവ ഉണ്ടാകുന്നത്. അതിനാൽ, നിങ്ങളുടെ ആൻറി ന്യൂട്രിയന്റുകൾ കുറയ്ക്കുന്നതിനും പയർവർഗ്ഗങ്ങളുടെ പ്രോട്ടീൻ, മൈക്രോ ന്യൂട്രിയന്റ്, ദഹിപ്പിക്കൽ ഗുണങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് അവ മുളപ്പിച്ച് കഴിക്കുന്ന ഈ രീതി പിന്തുടരാം.

Also Read: ഇത് കഴിച്ചാൽ കുറച്ചതികം വെള്ളം കുടിക്കും

മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. അസിഡിറ്റി ഇല്ലാതാക്കാൻ പയറുവർഗങ്ങൾ സഹായിക്കും. ശരീരഭാരം കുറയ്‌ക്കാൻ മികച്ച ഭക്ഷണമാണ് ഇത്. മുളപ്പിച്ച പയറുവർഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് അറിയിക്കുന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു. അകാല വാർദ്ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകൾ മുളപ്പിച്ച പയർവർഗങ്ങളിലുണ്ട്. വാർദ്ധക്യത്തിന് കാരണമാകുന്ന ഡിഎൻഎകളുടെ നാശത്തെ തടയാൻ ഇതിന് കഴിയും.

Also Read: ഹാപ്പിയാകാൻ ഫുഡ് കഴിക്കുന്നവരാണോ… എന്നാൽ ഇതൊക്കെ കഴിക്കാം

പൊട്ടാസ്യം ധാരാളം അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വിളര്‍ച്ചയെ തടയാനും പയര്‍വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പയർ, പരിപ്പ് വർഗ്ഗങ്ങൾ പല തരത്തിൽ പാകം ചെയ്ത് കഴിക്കാവുന്നതാണ്. എല്ലാ ആഴ്‌ചയിലും കുറഞ്ഞത് 5 തരം പരിപ്പ് / പയർവർഗ്ഗങ്ങൾ, കൂടാതെ എല്ലാ മാസവും 5 വ്യത്യസ്ത രൂപങ്ങളിൽ കഴിക്കണം.

ചീത്ത കൊളസ്ര്‌ടോളിനെ അകറ്റി നല്ല കൊളസ്ര്‌ടോളിനെ നിലനിർത്താനും മുളിപ്പിച്ച പയർ സഹായിക്കുന്നു. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഉത്തമമാണ് ഇത്. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടാനും മുളപ്പിച്ച പയറുവർഗങ്ങൾ സഹായിക്കും. പയറുവർഗങ്ങൾ മുളപ്പിക്കുമ്പോൾ വിറ്റാമിൻ എ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ തലമുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ആരോഗ്യമുള്ള മുടി വളർച്ചയ്‌ക്കായി തലച്ചോറിലെ സെബത്തിന്‌റെ ഉത്പാദനം കൂട്ടുന്നു.

Top