പേരുപോലെ ചെറുതല്ല ഇവന്റെ ​ഗുണങ്ങൾ

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ ദിവസവും ചെറുനാരങ്ങ ഡ‍യറ്റിലുള്‍പ്പെടുത്തുന്നതും നല്ലതാണ്

പേരുപോലെ ചെറുതല്ല ഇവന്റെ ​ഗുണങ്ങൾ
പേരുപോലെ ചെറുതല്ല ഇവന്റെ ​ഗുണങ്ങൾ

ച്ചാറിട്ടും ഉപ്പിലിട്ടും സലാഡില്‍ ചേർത്തുമെല്ലാം ഉപയോ​ഗിക്കുന്ന ചെറുനാരങ്ങയുടെ ​ഗുണങ്ങൾ അത്ര ചെറുതല്ല. വിറ്റാമിൻ സി-യുടെ ഉയർന്ന സ്രോതസ്സാണ് നാരങ്ങ. ഒരു നാരങ്ങയിൽ നിന്ന് 18 mg വിറ്റാമിൻ-സി ലഭിക്കും. ഇരുമ്പിന്റെ ആ​ഗിരണത്തിനും കൊളാജൻ ഉത്പാദനം വർധിപ്പിച്ച് മുറിവുണക്കാനും സഹായിക്കുന്നത് വിറ്റാമിൻ-സിയാണ്. ചർമത്തിന്റെ ആരോ​ഗ്യത്തിൽ പ്രധാനമാണ് കൊളാജൻ. ഉറക്കത്തിൽ മൂക്കടപ്പ് അനുഭവപ്പെടുന്നവരുടെ മുറിയിലും ചെറുനാരങ്ങാ മുറിച്ച് വെക്കുന്നത് നല്ലതാണ്.

ശ്വസനം സുഗമമാക്കാൻ ചെറുനാരങ്ങാ സഹായിക്കും. ചെറുനാരങ്ങ മിതമായ അളവിലാണ് കഴിക്കേണ്ടത്. അമിതമായി കഴിക്കുന്നത് വയറ്റില്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. അതുപോലെ ചെറുനാരങ്ങ അച്ചാറോ ഉപ്പിലിട്ടതോ എല്ലാമാണെങ്കിലും മിതമായ അളവിലേ കഴിക്കാവൂ. കാരണം ഇവയിലെല്ലാം ഉപ്പ്, മുളക്, മറ്റ് മസാലകള്‍, എണ്ണ പോലുള്ള മറ്റ് ഘടകങ്ങള്‍ കൂടി ചേരുന്നുണ്ട്. നാരങ്ങയ്ക്കൊപ്പം ഇവയും അമിതമായി കഴിക്കുന്നത് നല്ലതല്ല.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും ചെറുനാരങ്ങാ സഹായകമാണ്. ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ചെറുനാരങ്ങ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു രക്തസമ്മർദമുള്ളവർക്കു നാരങ്ങാവെള്ളം ഉത്തമമാണ്.ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയവയുടെ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി നാരങ്ങ കഴിക്കുന്നത് നന്നല്ല.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ ദിവസവും ചെറുനാരങ്ങ ഡ‍യറ്റിലുള്‍പ്പെടുത്തുന്നതും നല്ലതാണ്. കാരണം ദഹനം എളുപ്പത്തിലാക്കുകയും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വിശപ്പ് ശമിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെ ചെറുനാരങ്ങ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. തേനിലെ ഇരുമ്പിന്റെ ആ​ഗിരണം ത്വരിതപ്പെടുത്താൻ അൽപം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ രാവിലെ ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം. ഇത് വയറ്റിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും.

വെള്ളത്തിലോ സാലഡിലോ മറ്റ് ഭക്ഷണപദാർഥങ്ങളിലോ ചേർത്തല്ലാതെ നാരങ്ങാനീര് ഉപയോ​ഗിക്കുന്നത് അസിഡിറ്റിക്ക് ഇടയാക്കും. അമിതമായി നാരങ്ങ കഴിക്കുന്നത് കരളിന് ദോഷം ചെയ്യും. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയ്ക്ക് കാരണമാകും.

Top