CMDRF

ചെറിയ നാരങ്ങയുടെ വലിയ ​ഗുണങ്ങൾ

ചെറിയ നാരങ്ങയുടെ വലിയ ​ഗുണങ്ങൾ
ചെറിയ നാരങ്ങയുടെ വലിയ ​ഗുണങ്ങൾ

നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

വിറ്റാമിൻ സി-യുടെ ഉയർന്ന സ്രോതസ്സാണ് നാരങ്ങ. ഒരു നാരങ്ങയിൽ നിന്ന് 18 mg വിറ്റാമിൻ-സി ലഭിക്കും. ഇരുമ്പിന്റെ ആ​ഗിരണത്തിനും കൊളാജൻ ഉത്പാദനം വർധിപ്പിച്ച് മുറിവുണക്കാനും സഹായിക്കുന്നത് വിറ്റാമിൻ-സിയാണ്. ചർമത്തിന്റെ ആരോ​ഗ്യത്തിൽ പ്രധാനമാണ് കൊളാജൻ. രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും വിറ്റാമിൻ-സി നല്ലതാണ്.

lemon juice

നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലിന്റെ രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയ ജീവിതശൈലീ രോ​ഗങ്ങളെ തടയാൻ ശേഷിയുള്ളതാണ്. പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ വൃക്കരോ​ഗികൾ നാരങ്ങ ഒഴിവാക്കണം. ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് വിയർപ്പിലൂടെ നഷ്ടമാകുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും.

Also Read: അറിയാതെ പോകരുത് ചീര നൽകുന്ന ഈ ഗുണങ്ങൾ

ഇടയ്ക്ക് ലൈംടീ കുടിക്കുന്നത് നല്ലതാണ്. കട്ടൻചായയിലെ ഫ്ളേവനോയിഡുകളും ചെറുനാരങ്ങയും ചേരുന്നത് ആന്റി ഓക്സിഡന്റ് ​ഗുണം വർധിക്കാൻ സഹായിക്കും. മാത്രമല്ല നാരങ്ങയിലെ പെക്ടിൻ കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും പഞ്ചസാരയുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യും. തേനിലെ ഇരുമ്പിന്റെ ആ​ഗിരണം ത്വരിതപ്പെടുത്താൻ അൽപം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ രാവിലെ ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം. ഇത് വയറ്റിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും.
താരൻ പ്രതിരോധിക്കാനും നാരങ്ങ നല്ലതാണ്, അൽപം നാരങ്ങാനീരും തേങ്ങാപ്പാലും തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയാം.
നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ നല്ലതാണ്.

lemon tea

വെള്ളത്തിലോ സാലഡിലോ മറ്റ് ഭക്ഷണപദാർഥങ്ങളിലോ ചേർത്തല്ലാതെ നാരങ്ങാനീര് ഉപയോ​ഗിക്കുന്നത് അസിഡിറ്റിക്ക് ഇടയാക്കും.
അമിതമായി നാരങ്ങ കഴിക്കുന്നത് കരളിന് ദോഷം ചെയ്യും. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയ്ക്ക് കാരണമാകും.

Top