CMDRF

എഐ സെര്‍വറുകള്‍ നിര്‍മിക്കാനൊരുങ്ങി ലെനോവോ

2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ലെനോവോയുടെ പുതുച്ചേരിയിലെ പ്രൊഡക്ഷന്‍ ലൈനില്‍ നിന്നും എഐ യ്ക്കായി എന്റര്‍പ്രൈസ് എഐ, ജിപിയു സെര്‍വറുകള്‍ നിര്‍മ്മിക്കും

എഐ സെര്‍വറുകള്‍ നിര്‍മിക്കാനൊരുങ്ങി ലെനോവോ
എഐ സെര്‍വറുകള്‍ നിര്‍മിക്കാനൊരുങ്ങി ലെനോവോ

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ ഇന്ത്യയില്‍ അടുത്ത വര്‍ഷം 50,000 ജിപിയു അധിഷ്ഠിത എഐ സെര്‍വറുകള്‍ നിര്‍മ്മിക്കുമെന്ന് കമ്പനി അധികൃതര്‍. ഇതിനായി പ്രാദേശികമായി സെര്‍വറുകള്‍ നിര്‍മ്മിക്കുമെന്നും ലെനോവോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശൈലേന്ദ്ര കത്യാല്‍ പറഞ്ഞു.

‘ലെനോവോ പ്രതിവര്‍ഷം 50,000 സെര്‍വറുകള്‍ നിര്‍മ്മിക്കും. ഉല്‍പ്പാദനം അടുത്തവര്‍ഷം ആരംഭിക്കും. ഇത് ഞങ്ങളുടെ പോണ്ടിച്ചേരിയിലെ പ്ലാന്റില്‍ നിര്‍മ്മിക്കും, മാത്രമല്ല ഇത് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും,’ ലെനോവോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശൈലേന്ദ്ര കത്യാല്‍ പറഞ്ഞു.

Also Read: പുതിയ സവിശേഷതകളോടെ ഐഒഎസ് 18

കൂടാത ലനോവയുടെ നാലാമത്തെ വലിയ ഗവേഷണ വികസന കേന്ദ്രം ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. 17,000 കോടി രൂപയുടെ ഐടി ഹാര്‍ഡ്‌വെയര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്പനികളില്‍ ലെനോവോ ഇന്ത്യയും ഉള്‍പ്പെടുന്നു.

മോട്ടറോള സ്മാര്‍ട്ട്‌ഫോണുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും കത്യാല്‍ പറഞ്ഞു. നിലവില്‍ ലെനോവോ ഇന്ത്യയില്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ രൂപകല്‍പ്പന ചെയ്യുന്നുണ്ട് ഇപ്പോള്‍ അത് സെര്‍വര്‍ തലത്തിലേക്കും വ്യാപിപ്പിക്കുകയാണെന്നും കത്യാല്‍ കൂട്ടിച്ചേര്‍ത്തു.

2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ലെനോവോയുടെ പുതുച്ചേരിയിലെ പ്രൊഡക്ഷന്‍ ലൈനില്‍ നിന്നും എഐ യ്ക്കായി എന്റര്‍പ്രൈസ് എഐ, ജിപിയു സെര്‍വറുകള്‍ നിര്‍മ്മിക്കും. കമ്പനി ലെനോവോയുടെ നൂതന 8-വേ ജിപിയു ആര്‍ക്കിടെക്ചര്‍ നിര്‍മ്മിക്കും, കൂടാതെ ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും ഏഷ്യ-പസഫിക് മേഖലയിലുടനീളം കയറ്റുമതി ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top