CMDRF

മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

പാലക്കാട്: വനാതിർത്തിയോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. വനത്തോട് ചേർന്ന് വെട്ടുകുന്നേൽ വി.ടി. ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനു കീഴിൽ പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം.

അഞ്ചുവയസ് പ്രായംതോന്നിക്കുന്ന പുലിയാണ് ചത്തതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ ചൊവ്വാഴ്ച ഉച്ചയോടെ നടക്കും.

Top