എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ; തലയുടെ ഐപിഎല്‍ ഭാവി പറഞ്ഞ് മൈക്ക് ഹസ്സി

എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ; തലയുടെ ഐപിഎല്‍ ഭാവി പറഞ്ഞ് മൈക്ക് ഹസ്സി
എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ; തലയുടെ ഐപിഎല്‍ ഭാവി പറഞ്ഞ് മൈക്ക് ഹസ്സി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ് ചെന്നൈ താരം മഹേന്ദ്ര സിംഗ് ധോണി. 42കാരനായ ധോണിയുടെ അവസാന സീസണാവും ഇതെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസ്സി.

ധോണിക്കായി ഓരോ ബൗളര്‍മാരും വ്യത്യസ്ത പദ്ധതികളാണ് തയ്യാറാക്കുന്നത്. കാരണം അത്രമേല്‍ മികച്ച ഒരു ബാറ്റര്‍ക്കെതിരെയാണ് ഒരു ബൗളര്‍ക്ക് ഇത്രയധികം തന്ത്രങ്ങള്‍ വേണ്ടിവരുന്നത്. ഐപിഎല്‍ പ്ലേ ഓഫിലെത്തുകയാണ് ചെന്നൈക്ക് മുമ്പില്‍ ഇപ്പോഴുള്ള പദ്ധതിയെന്നും ഹസ്സി വ്യക്തമാക്കി.

കരിയറിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് ധോണി ഇപ്പോഴുള്ളത്. എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ. ടൂര്‍ണമെന്റിന് വരുമ്പോഴും പരിശീലിക്കുമ്പോഴും അയാള്‍ ഏറെ സന്തോഷവാനാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് ധോണിയെന്നും ഹസ്സി പറഞ്ഞു.

Top