‘ആരെ മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ’: പി വി അന്‍വര്‍

ഉത്തരവാദിത്വം ഏറ്റെടുത്തത് സഖാവ് എന്ന നിലയിലാണ്. എ ഡി ജി പി അജിത് കുമാറിനെ മാറ്റണമെന്ന് പറയേണ്ടത് താനല്ല.

‘ആരെ മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ’: പി വി അന്‍വര്‍
‘ആരെ മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ’: പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. ആരെ മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും പരാതി നല്‍കുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഉത്തരവാദിത്വം ഏറ്റെടുത്തത് സഖാവ് എന്ന നിലയിലാണ്. എ ഡി ജി പി അജിത് കുമാറിനെ മാറ്റണമെന്ന് പറയേണ്ടത് താനല്ല. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് വിശ്വസിക്കുന്നു. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിശദമായി സംസാരിച്ചു. തന്റെ ഉത്തരവാദിത്വം നിറവേറ്റി. എന്റെ പിന്നില്‍ ദൈവം മാത്രം.’- അന്‍വര്‍ പറഞ്ഞു

Top