രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ; മുകേഷ്

ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാജിവച്ചാല്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്ന് മുകേഷ്

രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ; മുകേഷ്
രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ; മുകേഷ്

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്ന് നടന്‍ മുകേഷ്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാജിവച്ചാല്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്ന് ചോദിച്ച മുകേഷ് രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും പറഞ്ഞു.

also read: അനാവശ്യ വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുന്നു; കെ ബി ഗണേഷ് കുമാര്‍

സിനിമയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കില്ലെന്നും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. തന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ല. ആരെങ്കിലും സ്ത്രീകളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തന്റെ കുടുംബത്തില്‍ തന്നെ നിരവധി പേര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു.

Top