‘തെറ്റുകാരനെങ്കിൽ കോടതി വിധിക്കട്ടെ’; ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ

തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ

‘തെറ്റുകാരനെങ്കിൽ കോടതി വിധിക്കട്ടെ’; ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ
‘തെറ്റുകാരനെങ്കിൽ കോടതി വിധിക്കട്ടെ’; ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ താൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി. അലൻസിയറിനെക്കുറിച്ചുള്ള പരാതിയിൽ താരസംഘടന അമ്മ ഇതുവരെ നടപടി എടുത്തില്ലെന്ന് നടി ദിവ്യ ഗോപിനാഥ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

വിശദാംശങ്ങൾ ചുവടെ:

ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് 2018 ൽ പരാതി നൽകിയെന്നും ദിവ്യ പറഞ്ഞു. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിൻറെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ഇടവേള ബാബുവിൽ നിന്ന് മറുപടി ലഭിച്ചത്. പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും ദിവ്യ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

Also read: സിനിമാ മേഖലയിലെ പീഡന പരാതികൾ അന്വേഷിക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർ

തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയ്യാറാകണം. തനിക്ക് സിനിമയിലെ അവസരം കുറഞ്ഞെന്നും പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ​ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേർത്തിരുന്നു.

Top