ഉടയേണ്ട വിഗ്രഹങ്ങൾ ഉടയട്ടെ: ഷമ്മി തിലകൻ

സിനിമ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണെന്നും ഷമ്മി തിലകന്‍

ഉടയേണ്ട വിഗ്രഹങ്ങൾ ഉടയട്ടെ: ഷമ്മി തിലകൻ
ഉടയേണ്ട വിഗ്രഹങ്ങൾ ഉടയട്ടെ: ഷമ്മി തിലകൻ

തിരുവനന്തപുരം: എഎംഎംഎ അധ്യക്ഷൻ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ. താര സംഘടനയുടെ പ്രസിഡൻ്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു. സർവാധികാരം പ്രസിഡന്റിനാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. ഉടയേണ്ട വിഗ്രഹങ്ങൾ ഉണ്ട്. അത് ഉടയട്ടേയെന്നും ഷമ്മി തിലകൻ പറഞ്ഞു.

സിനിമ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണ്. സിനിമയിലെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാൻ താര സംഘടന ഇടപെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സിദ്ദിഖിന് മുന്നിൽ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞതിനാണ് എഎംഎംഎയിൽ നിന്ന് പുറത്താക്കിയത്. സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല. തിലകൻ്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷൻ കമ്മീഷനിൽ പിഴ അടച്ചത് എഎംഎംഎയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലർ ചെയ്ത തെറ്റിന് ചാരിറ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോ​ഗിച്ചുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

Mohanlal

ഇന്ന് രാവിലെയാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ചൊവ്വാഴ്ച വിഷയത്തിൽ എഎംഎംഎ എക്സിക്യൂട്ടീവ് യോ​ഗം ചേരും. അൽപസമയത്തിന് മുമ്പ് ലൈം​ഗികാതിക്രമആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും സംവിധായകൻ രഞ്ജിത് രാജിവെച്ചിരുന്നു. ബം​ഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും. ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സർക്കാർ രാജിയാവശ്യപ്പെടാനാണ് സാധ്യത. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെയും ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും യുവനടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.

Also Read:രഞ്ജിത്തിന്‍റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്ന് ശ്രീലേഖ മിത്ര

സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. ഡബ്ല്യുസിസി ഉൾപ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒ​ഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Top