CMDRF

സത്യം തെളിയട്ടെ, വിശദീകരണം വൈകാതെ തന്നെ – നടൻ സുധീഷ്

സിനിമാരംഗത്തെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു.

സത്യം തെളിയട്ടെ, വിശദീകരണം വൈകാതെ തന്നെ – നടൻ സുധീഷ്
സത്യം തെളിയട്ടെ, വിശദീകരണം വൈകാതെ തന്നെ – നടൻ സുധീഷ്

തീർച്ചയായും സത്യം തെളിയും. അതിനായി കാത്തിരിക്കും. പക്ഷെ ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ പരിമിതിയുണ്ട്. വൈകാതെ എല്ലാം കാര്യങ്ങളെക്കുറിച്ചും ഞാൻ സംസാരിക്കും – സുധീഷ് പറഞ്ഞു. അതേസമയം നടൻ സുധീഷിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നിലവിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം നിലവിൽ വന്നിട്ടുള്ള സിനിമാരംഗത്തെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു.

Top