അവധിക്കാലം ആഘോഷമാക്കാം; കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങും

അവധിക്കാലം ആഘോഷമാക്കാം; കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങും
അവധിക്കാലം ആഘോഷമാക്കാം; കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങും

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങും. ടെര്‍മിനലും ടിക്കറ്റിങ്ങ് സംവിധാനങ്ങളും ട്രയല്‍ റണ്ണും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ന് മുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുന്നത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സര്‍വീസിനുള്ള പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. അവധിക്കാല വിനോദസഞ്ചാരത്തിനും പുതിയ വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ സഹായകരമാവും

20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുവാനാണ് തീരുമാനം. അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പാഴാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് നാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വ്വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ 11 മാസം പിന്നിടുമ്പോള്‍ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോര്‍ട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടര്‍ മെട്രോയെത്താന്‍ ഇനി അധികം വൈകില്ല. ഇതിന് മുന്നോടിയായി നടപ്പാതകളും വഴിവിളക്കുകളുമുള്‍പ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആര്‍എല്‍ ഫോര്‍ട്ട് കൊച്ചിയുടെ മുഖം മിനുക്കി. സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്.

Top