CMDRF

ഇനി കുറച്ച് റെസ്റ്റാകാം; സ്വര്‍ണവില താഴേക്ക്

പത്ത് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറയുന്നത്.

ഇനി കുറച്ച് റെസ്റ്റാകാം; സ്വര്‍ണവില താഴേക്ക്
ഇനി കുറച്ച് റെസ്റ്റാകാം; സ്വര്‍ണവില താഴേക്ക്

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് ബ്രേക്ക് ഇട്ടു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 40 രൂപ കുറഞ്ഞ് 56760 രൂപയായി. പത്ത് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറയുന്നത്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്.

Top