ഷേക്ക് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. കിട്ടിയ പഴങ്ങള്‍ കൊണ്ടെല്ലാം ഷേക്ക് അടിക്കുന്നവരാണ് നമ്മള്‍. ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ ആപ്പിള്‍ ഷേക്ക് തയ്യാറാക്കാം.
വേണ്ട ചേരുവകള്‍…
ആപ്പിള്‍ 2 എണ്ണം
പാല്‍ 3 കപ്പ്
ഏലയ്ക്ക 3 എണ്ണം
പഞ്ചസാര 3 ടീസ്പൂണ്‍
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം…
ആദ്യം ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ആപ്പിള്‍ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കുക. ശേഷം ഐസ് ക്യൂബ് ചേര്‍ത്ത് കുടിക്കുക.