ബേബി കോൺ ഇഷ്ടമാണോ.. നല്ല കിടിലൻ രുചിയിൽ ഈ ബേബി കോണിനെ ഫ്രൈ ചെയ്തെടുത്താലോ… എങ്ങനെയെന്നല്ലേ.. പറഞ്ഞുതരാം..
വേണ്ട ചേരുവകൾ
ബേബി കോൺ 10 എണ്ണം
മഞ്ഞൾ പൊടി 1/2 സ്പൂൺ
മുളക് പൊടി 1 സ്പൂൺ
കായ പൊടി 1/2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
കടലമാവ് 1/2 കപ്പ്
അരിപൊടി 1/2 കപ്പ്
എണ്ണ 1/2 ലിറ്റർ
Also Read: എന്താണ് നമ്മുടെ കായം?
തയ്യാറാക്കുന്ന വിധം
ബേബി കോൺ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അരിപ്പൊടി, കടലമാവ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് മസാലയാക്കുക. ഇനി ആ മസാലയിലേക്ക് കഴുകി വൃത്തിയാക്കിയെടുത്ത ബേബി കോൺ ഒന്ന് മുക്കി എടുക്കുക. പിന്നീട് ഒരു ചീനച്ചട്ടി വച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് എടുക്കാവുന്നതാണ്. കിടിലൻ ബേബി കോൺ ഫ്രൈ റെഡി.