തയ്യാറാക്കാം ബീറ്റ്‌റൂട്ട് ലൈം ജ്യൂസ്

അതിലേക്ക് ഐസ്‌ക്യൂബ് കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്.

തയ്യാറാക്കാം ബീറ്റ്‌റൂട്ട് ലൈം ജ്യൂസ്
തയ്യാറാക്കാം ബീറ്റ്‌റൂട്ട് ലൈം ജ്യൂസ്

മ്മുടെ ശരീരത്തിന് ഇപ്പോഴും ആവിശ്യം ഹെല്‍ത്തി ആയിട്ടുള്ള ഫുഡ്ഡും ജ്യൂസുമൊക്കെയാണ്. വ്യത്യസ്തമായ ഒത്തിരി ജ്യൂസുകളും നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കുടിക്കാറുമുണ്ട്. അത്തരത്തില്‍ ഹെല്‍ത്തി ആയ ഒരു ജ്യൂസ് ആണ് ബീറ്റ്‌റൂട്ട് ലൈം ജ്യൂസ്. ഇത് എങ്ങനെ തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകള്‍

ബീറ്റ്‌റൂട്ട് 2 സ്പൂണ്‍
നാരങ്ങ 1 എണ്ണം
പഞ്ചസാര 4 സ്പൂണ്‍
വെള്ളം 2 ഗ്ലാസ്
ഐസ്‌ക്യൂബ് 10 എണ്ണം

തയ്യാറാക്കുന്ന വിധം

ഈ ഹെല്‍ത്തി ജ്യൂസ് തയ്യാറാക്കാന്‍ ആദ്യം അതിനായിട്ട് മിക്‌സിയുടെ ജാറിലേക്ക് ബീറ്റ്‌റൂട്ടും നാരങ്ങാനീരും ഒപ്പം തന്നെ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. അതിലേക്ക് ഐസ്‌ക്യൂബ് കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്.

Top