തയ്യാറാക്കാം ഉപ്പുമാവ്

ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേര്‍ത്ത് കൊടുക്കുക.

തയ്യാറാക്കാം ഉപ്പുമാവ്
തയ്യാറാക്കാം ഉപ്പുമാവ്

ബ്രേക്ക്ഫാസ്റ്റിന് എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു ഭക്ഷണമാണ് ഉപ്പുമാവ്. വ്യത്യസ്തമായ രീതില്‍ ഇത് ഒന്ന് തയ്യാറാക്കിനോക്കാം.

വേണ്ട ചേരുവകള്‍…

റവ 3 കപ്പ്
പച്ചമുളക് 3 എണ്ണം
സവാള 2 എണ്ണം
ഇഞ്ചി 2 സ്പൂണ്‍
ഉഴുന്ന് 2 സ്പൂണ്‍
എണ്ണ 3 സ്പൂണ്‍
കടുക് 1 സ്പൂണ്‍
ചുവന്ന മുളക് 3 എണ്ണം
കറിവേപ്പില 2 തണ്ട്
ക്യാരറ്റ്- 1 എണ്ണം
ഉപ്പ് 1 സ്പൂണ്‍
വെള്ളം 3 ഗ്ലാസ്
തേങ്ങ 1/2 മുറി

തയ്യാറാക്കുന്ന വിധം…

റവ ആദ്യമായിട്ട് ഒരു പാനിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് വാറുത്തെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം മറ്റൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണ ചേര്‍ത്ത് ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് സവാള ചേര്‍ത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് , പച്ചമുളക്, ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി ചിരകിയ തേങ്ങയും ചേര്‍ത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. മൂത്തുകഴിയുമ്പോള്‍ അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം, ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേര്‍ത്ത് കൊടുക്കുക. എല്ലാം നന്നായിട്ട് തിളച്ച് റവ നന്നായിട്ട് വിട്ടു വിട്ടു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം, നല്ല ഉതിരുതരായിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കി എടുക്കാം.

Top