CMDRF

നമുക്ക് തടി കുറയ്ച്ചാലോ, ബ്രോക്കോളി കൊണ്ട് !

നാരുകൾ കൂടുതലായടങ്ങിയത് കൊണ്ട് തന്നെ ബ്രോക്കോളി കഴിച്ചാൽ പെട്ടെന്ന് വയർ നിറയുകയും ചെയ്യും. അതുകൊണ്ട് പതിവായി കഴിച്ചാൽ അമിതവണ്ണം തടയാനാകും. പോരാതെ ഇവക്ക് ഗുണങ്ങളേറെയുമുണ്ട്.

നമുക്ക് തടി കുറയ്ച്ചാലോ, ബ്രോക്കോളി കൊണ്ട് !
നമുക്ക് തടി കുറയ്ച്ചാലോ, ബ്രോക്കോളി കൊണ്ട് !

ലരും തടി കുറക്കാൻ പല മാർഗങ്ങളും പയറ്റാറുണ്ട് അല്ലെ ?എന്നാൽ അപ്പോൾ ഇനി പുതിയ മാർഗം പരീക്ഷിച്ചാലോ? നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുള്ള ബ്രോക്കോളി ആണ് നമ്മൾ അതിനായി ഉപയോഗിക്കുന്നത്. അതിശയിക്കണ്ട, ധാരാളം വെള്ളം അടങ്ങിയ ബ്രോക്കോളിയിൽ വെറും 31 കലോറി മാത്രമാണുള്ളത്. കൊഴുപ്പ് ആകട്ടെ വളരെ കുറവുമാണ്. നാരുകൾ കൂടുതലായടങ്ങിയത് കൊണ്ട് തന്നെ ബ്രോക്കോളി കഴിച്ചാൽ പെട്ടെന്ന് വയർ നിറയുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇവ പതിവായി കഴിച്ചാൽ അമിതവണ്ണം തടയാനാകും. പോരാതെ ഇവക്ക് ഗുണങ്ങളേറെയുമുണ്ട്.

നമ്മുടെ ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതാണ് ബ്രോക്കോളിയുടെ ആദ്യത്തെയും പ്രധാനപെട്ടതുമായ ഗുണങ്ങളിലൊന്ന്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഗുണകരമായതിനാൽ അത് ഹൃദ്രോഗം, കാൻസർ പോലെയുള്ള അസുഖങ്ങളും കുറക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒപ്പം ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയതിനാൽ കാഴ്ചശക്തി കൂടാനും ഗുണകരമാണ് ബ്രോക്കോളി. വിറ്റാമിൻ കെ സമൃദ്ധമായടങ്ങിയ ബ്രോക്കോളി കഴിക്കുന്നത് നമ്മുടെ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കും. ഫൊളേറ്റ് അടങ്ങിയതിനാൽ ഗർഭിണികൾ ഭക്ഷണക്രമത്തിൽ ബ്രോക്‌ലി ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Also Read: ഹൃദയാഘാതത്തിന് കാരണമാകുമോ മയോണൈസ്?

GREEN BROCCOLI

സൗന്ദര്യം സംരക്ഷിക്കുന്നവർക്കും ഏറെ ഉപകാരിയാണ് ഈ കുഞ്ഞൻ. വിറ്റാമിൻ സി ധാരാളമടങ്ങിയതിനാൽ രോഗ പ്രതിരോധ ശക്തി വർധിക്കാനും വളരെ ഗുണകരമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാൻ ഇതിലെ മഞ്ഞപൂക്കളും ബ്രൗൺ തണ്ടുകളും ഉള്ള ബ്രോക്കോളി ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ ബ്രോക്കോളിയുടെ തണ്ടിൽ നല്ല ഈർപ്പമുണ്ടാകണം.

കടയിൽ നിന്നു വാങ്ങിയശേഷം കഴുകാതെ പ്ലാസ്റ്റിക് ബാഗിലാക്കി തുറന്ന് ഫ്രിജിലാക്കി സൂക്ഷിക്കാം. ശ്രദ്ധിക്കേണ്ട കാര്യം ഉപയോഗിക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ ബ്രോക്‌‌ലി കഴുകാവൂ. വഴറ്റിയോ ആവിയിൽ വേവിച്ചോ അവ്‌നിൽ റോസ്റ്റ് ചെയ്തോ ബ്രോക്‌ലി കഴിക്കാം.

Also Read: ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

സാലഡിൽ ചേർത്ത് പച്ചയ്ക്ക് കഴിക്കുകയുമാവാം. ആവി കയറ്റി കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ആരോഗ്യപ്രദം. കുട്ടികൾക്ക് ഓംലറ്റ് തയാറാക്കുമ്പോൾ ബ്രോക്‌ലി പൊടിയായി അരിഞ്ഞ് ചേർക്കുകയും ചെയ്യാം. അപ്പോൾ ഇനി മുതൽ തടി കുറയ്ക്കാനും അതേസമയം എല്ലാ പോഷകങ്ങളും ലഭിക്കാനും വേണ്ടി ബ്രോക്കോളി കഴിക്കുന്നത് ഒരു ശീലമാക്കിയാലോ…

Top