പരീക്ഷ അപേക്ഷ
തൃശൂർ: ബി.എസ് സി ഒപ്റ്റോമെട്രി റെഗുലർ/സപ്ലിമെന്ററി (2010, 2014, 2016 സ്കീമുകൾ) നവംബർ 18ന് ആരംഭിക്കുന്ന പരീക്ഷക്ക് ഒക്ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.kuhs.ac.in.
മൂന്നാം വർഷ ഫാം.ഡി റെഗുലർ/സപ്ലിമെന്ററി നവംബർ 25ന് ആരംഭിക്കുന്ന പരീക്ഷക്ക് ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
നവംബർ 21ന് ആരംഭിക്കുന്ന എം.പി.എച്ച് പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് നവംബർ നാലു വരെ ഓൺലൈനായി അപേക്ഷിക്കാം.
നവംബർ രണ്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി റെഗുലർ/സപ്ലിമെന്ററി (2010, 2014, 2016 സ്കീമുകൾ) പരീക്ഷക്ക് ഒക്ടോബർ 15 മുതൽ നവംബർ ആറു വരെ ഓൺലൈനായി അപേക്ഷിക്കാം
അതോടൊപ്പം നവംബർ 21ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് നവംബർ നാലു വരെ ഓൺലൈനായി അപേക്ഷിക്കാം.
നവംബർ 19ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി റെഗുലർ/സപ്ലിമെന്ററി (2010, 2014, 2016 സ്കീമുകൾ) പരീക്ഷക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
നവംബർ 22ന് ആരംഭിക്കുന്ന മൂന്നാം വർഷ പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് (മേഴ്സി ചാൻസ്) ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷഫലം അറിയാം
നാലാം വർഷ ഫാം.ഡി/ഒന്നാം വർഷ ഫാം.ഡി പി.ബി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, മൂന്നാം വർഷ ഫാം.ഡി സ്പെഷൽ സപ്ലിമെന്ററി പരീക്ഷ, ഒന്നാം സെമസ്റ്റർ എം.ഫാം സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
ഹാൾ ടിക്കറ്റ്
കണ്ണൂർ: അഞ്ചാം സെമസ്റ്റർ ബി.എ / ബി.എസ്.സി / ബി.കോം (റെഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) 15ന് ആരംഭിക്കുന്ന നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.