വർഷം അവസാനിക്കാനാകുമ്പോഴേക്കും സ്മാര്‍ട്ട്‌ഫോൺ വിപണികൾ വിപുലമാകാൻ ഒരുങ്ങുകയാണ്. എതൊക്കെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇനി വരാനിരിക്കുന്നതെന്ന് നോക്കാം.
ഐക്യൂഒഒ 13
ഐക്യൂഒഒ 13, 6.7 ഇഞ്ച് 2K AMOLED ഡിസ്പ്ലേയില്‍ 144Hz റിഫ്രഷ് റേറ്റുമായി വന്നേക്കാം. ഇത് 6,150mAh ബാറ്ററിയും 100W ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിപണിയില്‍ എത്താനാണ് സാധ്യത. ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി, ഐക്യൂഒഒ 13 മൂന്ന് 50 മെഗാപിക്സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു.
വിവോ എക്‌സ്200 സീരീസ്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. അടുത്തിടെ ചൈനയിലാണ് എക്സ്200 സീരീസ് അവതരിപ്പിച്ചത്. ഇതില്‍ വിവോ എക്സ്200, എക്സ്200 പ്രോ, എക്സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.
Redmi A4 ബജറ്റ് 5G ഫോണ്‍
ഇന്ത്യയില്‍ 10,000 രൂപയില്‍ താഴെ വിലയുള്ള ആദ്യ 5G ഫോണിന്റെ ലോഞ്ച് തീയതി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി സ്ഥിരീകരിച്ചു. പുതിയ Snapdragon 4s Gen 2 ചിപ്സെറ്റ് ഈ റെഡ്മി ഫോണിന് കരുത്ത് പകരും. സ്റ്റോറേജിനായി ചിപ്സെറ്റ് 8GB റാമും UFS 3.1 വരെയും പിന്തുണയ്ക്കുന്നു. ഇത് അപ്ലിക്കേഷനുകളെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും മള്‍ട്ടി-ടാസ്‌കിങ് എളുപ്പമാക്കുകുയം ചെയ്യും.
ഓപ്പോ ഫൈന്‍ഡ് x8 പ്രോ
ഓപ്പോയുടെ മുന്‍നിര ഫൈന്‍ഡ് എക്സ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഫൈന്‍ഡ് X8, X8 പ്രോ എന്നി പേരുകളിലാണ് മോഡല്‍ വിപണിയിലെത്തുക. Hasselblad കാമറ സജ്ജീകരണമാണ് ഇതിന്റെ പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
റിയല്‍മി ജിടി 7 പ്രോ
സ്‌നാപ്ഡ്രാഗണ്‍ 8 എലിറ്റ് ചിപ്പ്‌സെറ്റ് സാങ്കേതികവിദ്യയുമായി വരുന്ന രാജ്യത്തെ ആദ്യത്തെ ഫോണാണിത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ക്വാല്‍കോമിന്റെ പുതിയ മുന്‍നിര ചിപ്‌സെറ്റാണ് സ്‌നാപ്ഡ്രാഗണ്‍ 8 എലിറ്റ്. പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ്, പുനര്‍രൂപകല്‍പ്പന ചെയ്ത കാമറ ഐലന്‍ഡ് അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വരുന്നത്. വാട്ടര്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ട് ഐപി 68/ 69 റേറ്റിങ്ങാണ് മറ്റൊരു ഫീച്ചര്‍. 6,500mAh ബാറ്ററി, 120W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ, മുന്നില്‍ 50 എംപി സോണി ഐഎംഎക്സ് 906 പ്രൈമറി കാമറ, 8 എംപി അള്‍ട്രാ വൈഡ് കാമറ, പിന്നില്‍ 50 എംപി സോണി IMX882 ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.