ചേലക്കര: ചേലക്കരയിൽ ബിജെപിയുടെ പ്ലാൻ നടക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് കെ രാധാകൃഷ്ണൻ എംപി. തൃശൂർ പ്ലാൻ നടപ്പാക്കുമെന്ന ബിജെപി പ്രസ്താവനയിൽ മറുപടിയുമായാണ് കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ബിജെപിയുടേത് പ്രചാരവേലകളാണ്. ബിജെപി ചർച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണെന്നും എംപി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ചേലക്കരയിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകും. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പിനെ എൽഡിഎഫ് കാണുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.